ക്രൈസ്തവ ഭക്തിഗാന രംഗത്ത് വിസ്മയ സംഗീതം സൃഷ്ടിച്ച റവ. ഡോ. ജസ്റ്റിൻ പനക്കൽ അന്തരിച്ചു

 
Drnustin

ക്രൈസ്തവ ഭക്തിഗാന രംഗത്ത് വിസ്മയ സംഗീതം സൃഷ്ടിച്ച റവ. ഡോ. ജസ്റ്റിൻ പനക്കൽ ഒ.സി.ഡി അന്തരിച്ചു. 90 വയസ്സായിരുന്നു. '

പൈതലാം യേശുവേ', 'കർമല നാഥാ വാഴ്ക', 'യേശുവിന്റെ പ്രാണനാഥൻ', 'സ്നേഹം ഉറങ്ങുമീ താഴ്വരയിൽ' തുടങ്ങി എക്കാലവും ജനഹൃദയങ്ങൾ നെജിലേറ്റിയ അനശ്വര ഗാനങ്ങൾ മലയാളികൾക്ക് നൽകിയ വൈദികനായിരുന്നു ജസ്റ്റിൻ പനക്കൽ അച്ചൻ. വരാപ്പുഴ അതിരൂപതാംഗവും പ്രശസ്ത കർമ്മലീത്ത വൈദികനുമായിരുന്നു.

പനിയും ന്യുമോണിയയും ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നായിരുന്നു അന്ത്യം.

ആത്മീയതയും സംഗീതവും ഒരുപോലെ സമ്മേളിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

അച്ചൻ രചിച്ചതും ഈണം പകർന്നുതുമായ ഗാനങ്ങൾ ഇന്നും ദൈവാലയങ്ങളിലും പ്രാർത്ഥനാ ചടങ്ങുകളിലും ആലപിക്കുന്നു.

മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ കെ.ജെ. യേശുദാസും കെ.എസ് ചിത്രയുമാണ്  ആണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം ഗാനങ്ങളും ആലപിച്ചിട്ടുള്ളത്.

സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം

Tags

Share this story

From Around the Web