തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ റവ. ഡോ. മാത്യു ചാര്‍ത്താക്കുഴിയില്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ റവ. ഡോ. മാത്യു ചാര്‍ത്താക്കുഴിയില്‍ രചിച്ച 'സഭയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍', 'അന്ധകാരത്തിലുദിച്ച വെളിച്ചം' (ക്രിസ്മസ് അനുദിന ധ്യാനങ്ങള്‍)' എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
തിരുവനന്തപുരം പോങ്ങുംമൂട് മേരി മക്കള്‍ സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷല്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ അന്ത്യോക്യന്‍ സുറിയാനി കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് ജോസഫ് തൃതീയന്‍ യൗനാന്‍ പാത്രിയര്‍ക്കീസ് ബാവയും സീറോമലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയും ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.
കോഴിക്കോട് സോഫിയ ബുക്സാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോപ്പികള്‍ക്ക്: www.sophiabuy.com
ഫോണ്‍: 9605770004.