റവ. ഡോ. പോള്‍ അച്ചാണ്ടിയെ സിഎംഐ സഭയുടെ പ്രയോര്‍ ജനറലായി തിരഞ്ഞെടുത്തു
റവ. ഡോ. പോള്‍ അച്ചാണ്ടിയെ സിഎംഐ സഭയുടെ പ്രയോര്‍ ജനറലായി തിരഞ്ഞെടുത്തു. ഇതു രണ്ടാം തവണയാണ് ഫാ. പോള്‍ അച്ചാണ്ടി ഈ പദവിയിലെത്തുന്നത്. 2014-മുതല്‍ 2020 വരെ സിഎംഐ സഭയുടെ പ്രയോര്‍ ജനറലായിരുന്നു.
റവ. ഡോ. പോള്‍ അച്ചാണ്ടി 1992 ഡിസംബറിലാണ് വൈദിക പട്ടം സ്വീകരിച്ചത്. ചെന്നൈ ഐഐടിയില്‍നിന്ന് മാനേജ്മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റും എംബിഎ ബിരുദവും നേടിയിട്ടുണ്ട്. ബംഗളൂരു ക്രൈസ്റ്റ് കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം തലവനായിരുന്നു.
തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യലായും പിന്നീട് പ്രൊവിന്‍ഷ്യലായും സേവനമനുഷ്ഠിച്ചു. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍, ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെ പ്രോ വൈസ് ചാന്‍സലര്‍, ധര്‍മാരാം കോളേജിന്റെ റെക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.