റവ.ഡോ. ജോണ്‍സണ്‍ തേക്കടയില്‍ ഡാളസില്‍ മുഖ്യപ്രഭാഷണം നടത്തുന്നു

 
dr johnson


ഡാളസ്: ക്രിസ്ത്യന്‍ അപ്പോളജറ്റിക്‌സ് ഡാളസിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വര്‍ത്തമാനകാലം, ഭാവികാലം എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാര്‍ വ്യാഴാഴ്ച രാത്രി ഏഴിന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മ ദേവാലയത്തില്‍ നടത്തപ്പെടുന്നു.


പ്രമുഖ ക്രൈസ്തവ എഴുത്തുകാരനും പ്രഭാഷകനും ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് മലബാര്‍ ബിഷപ്‌സ് കമ്മീസറിയുമായ റവ.ഡോ. ജോണ്‍സണ്‍ തേക്കടയില്‍ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തും. 

എല്ലാ ക്രൈസ്തവ സഭാ വിഭാഗത്തിലുമുള്ള വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചാണ് ഈ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.


വ്യാഴാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാ സഭാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രശാന്ത് ഡി - 619 831 9921, ഷാജി രാമപുരം - 972 261 4221, തോമസ് ജോര്‍ജ് - 469 540 6983, പി.പി.ചെറിയാന്‍ - 214 450 4107.

Tags

Share this story

From Around the Web