റവ. ഡോ. ഹെല്‍വെസ്റ്റ് റൊസാരിയോയെ കോട്ടപ്പുറം രൂപത ചാന്‍സലറായി ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു
കോട്ടപ്പുറം: റവ. ഡോ. ഹെല്‍വെസ്റ്റ് റൊസാരിയോയെ കോട്ടപ്പുറം രൂപത ചാന്‍സലറായി ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. കോട്ടപ്പുറം രൂപത വൈസ് ചാന്‍സലറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
തുരുത്തിപ്പുറം ജപമാലരാഞ്ജി പള്ളി വികാരി, കോട്ടപ്പുറം രൂപത കെസിഎസ്എല്‍ ഡയറക്ടര്‍, എക്യൂമെനിസം കമ്മീഷന്‍ ഡയറക്ടര്‍, പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍, കുറ്റിക്കാട്- കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് മൈനര്‍ സെമിനാരി റെക്ടര്‍, കുറ്റിക്കാട്- കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് പള്ളി പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, മാളപള്ളിപ്പുറം സെന്റ് ആന്റണീസ് , തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട്, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ പള്ളികളില്‍ സഹവികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .
എംജി സര്‍വ്വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദവും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വ്വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തി ലൈസന്‍ഷ്യേറ്റും റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ്വകലാശാലയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
കോട്ടപ്പുറം രൂപതയിലെ അരീപ്പാലം സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ പരേതനായ പോള്‍ റോസാരിയോയുടെയും മാഗിയുടെയും മകനാണ്.
മണലിക്കാട് സെന്റ് ഫ്രാന്‍സിസ് അസീസി മൈനര്‍ സെമിനാരിയിലും മംഗലൂരു സെന്റ് ജോസഫ്സ് ഇന്റര്‍ ഡയസിഷന്‍ സെമിനാരിയില്‍ നിന്നു മായിരുന്നു വൈദീക പരിശീലനം പൂര്‍ത്തിയാക്കിയത്.
2013 ഏപ്രില്‍ ആറിന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരിയില്‍ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്.