അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും പുഞ്ചിരിയോടെ മടക്കം; പ്രത്യാശയുടെ പ്രതീകമായി 12 വയസ്സുകാരി
?വെനിസ്വേലയിലെ ലാ ഗൈ്വറയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തില്‍ തകര്‍ന്നുവീണ അപ്പാര്‍ട്ട്‌മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പന്ത്രണ്ടുകാരിയായ ഫാബിയാന ബ്ലാങ്കോയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി.
ദുരന്തത്തിന്റെ ഇരുളില്‍ മണിക്കൂറുകളോളം ഒറ്റപ്പെട്ടുപോയെങ്കിലും താന്‍ രക്ഷപെടുമെന്ന ഉറച്ച വിശ്വാസമാണ് ഈ പെണ്‍കുട്ടിയെ ജീവനോടെ നിലനിര്‍ത്തിയത്.
?തനിക്കായി പ്രാര്‍ഥിക്കാനും സഹായം എത്തിക്കാനുമായി അവശിഷ്ടങ്ങള്‍ക്കിടയില്‍ വച്ച് ഫാബിയാന ഒരു വീഡിയോ സന്ദേശം റെക്കോര്‍ഡ് ചെയ്തിരുന്നു.
ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ വേദനകള്‍ക്കിടയിലും ഫാബിയാനയുടെ മുഖത്തുണ്ടായിരുന്ന ആ മനോഹരമായ പുഞ്ചിരി ലോകത്തെ ഒന്നടങ്കം അദ്ഭുതപ്പെടുത്തി.
ദുരന്തമുഖത്ത് പ്രതീക്ഷ കൈവിടാത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രത്യാശയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ കൊച്ചു പെണ്‍കുട്ടി.
?തന്റെ ജീവന്‍ തിരിച്ചുകിട്ടിയതിന് ദൈവത്തോടും രക്ഷാപ്രവര്‍ത്തകരോടും അമ്മയോടും നന്ദി പറഞ്ഞ ഫാബിയാന എത്ര വലിയ പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാതിരിക്കാനും പുഞ്ചിരിക്കാനും ലോകത്തോട് ആഹ്വാനം ചെയ്തു.
ചുറ്റുമുള്ളതെല്ലാം തകര്‍ന്നടിയുമ്പോഴും ദൈവത്തിലുള്ള വിശ്വാസവും ധൈര്യവും കൈവിടാതിരുന്ന ഫാബിയാനയുടെ ഈ അതിജീവനം ലോകത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്.
വെനിസ്വേലയിലെ ഭൂകമ്പ ബാധിതര്‍ക്കായും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കായും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്ന ടീമുകള്‍ക്കായും പ്രാര്‍ഥനകള്‍ തുടരുകയാണ്.