ക്രിസ്തുവിന്റെ ഉത്ഥാനം എല്ലാ നിഴലുകളെയും പ്രകാശിപ്പിക്കുന്നു: പാപ്പാ

LEO PAPA 123

കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ മഹനീയത ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ടും, ക്രിസ്തുവില്‍ പ്രത്യാശ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടും സമൂഹമാധ്യമമായ എക്സില്‍ ലിയോ പതിനാലാമന്‍ പാപ്പാ സന്ദേശം പ്രസിദ്ധീകരിച്ചു.

സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:

'വാക്കിലും പ്രവൃത്തിയിലും ക്രിസ്തുവിന്റെ ഉത്ഥാനം പ്രഘോഷിക്കുക എന്നതിനര്‍ത്ഥം, പ്രത്യാശയ്ക്ക് നവമായ  ശബ്ദം നല്‍കുക എന്നാണ്, അല്ലാത്തപക്ഷം അത്  അക്രമാസക്തരുടെ കൈകളില്‍ ശ്വാസം മുട്ടപ്പെടും. 

ലോകത്തില്‍ സുവാര്‍ത്ത പ്രഘോഷിക്കപ്പെടുമ്പോള്‍, വാസ്തവത്തില്‍, അത് എല്ലാ നിഴലുകളെയും എല്ലാ യുഗത്തിലും പ്രകാശിപ്പിക്കുന്നു.'

#ഈസ്റ്റര്‍ എന്ന ഹാഷ്ടാഗോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട പാപ്പായുടെ എക്‌സ്  സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ വിവിധ  ഭാഷകളില്‍ ലഭ്യമാണ്.

Tags

Share this story

From Around the Web