യുദ്ധം മൂലം വിശുദ്ധ നാട്ടിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് നിയന്ത്രണം

Hosanna

സംഘര്‍ഷവും സമീപകാലത്തെ സംഭവങ്ങളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, ഭാവിയിലേക്ക് , തത്സമയം, പുരോഗതിയുടെ നല്ല സൂചന നല്‍കുന്നില്ലെന്നു എടുത്തു പറഞ്ഞുകൊണ്ട്, ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിറ്റ്‌സബല്ല, വിശുദ്ധ നാട്ടില്‍ എല്ലാവര്‍ഷവും നടക്കുന്ന, ഒലിവ് മലയിലെ പരമ്പരാഗത ഓശാന ഞായര്‍ പ്രദക്ഷിണം, യുദ്ധത്തിന്റെ ഭീകരതയില്‍, ഈ വര്‍ഷം  റദ്ദാക്കിയിരിക്കുന്നുവെന്നും, തൈലപരികര്‍മ്മപൂജ മാറ്റിവച്ചിരിക്കുന്നുവെന്നും, അറിയിച്ചുകൊണ്ട് സന്ദേശം പ്രസിദ്ധീകരിച്ചു. 

മറ്റ് ക്രിസ്ത്യന്‍ സഭകളുമായി ചേര്‍ന്നു കൊണ്ടും, അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചും മറ്റു ദിവസത്തെ കര്‍മ്മങ്ങള്‍  എങ്ങനെ നടത്താമെന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രൂപതയിലെ ദേവാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുമെന്നും, ഇടവ വികാരിമാര്‍, സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും, പ്രാര്‍ത്ഥനകള്‍ക്കും, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ വിശ്വാസികളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കര്‍ദിനാള്‍ അറിയിച്ചു.

എല്ലാവരെയും ബാധിക്കുന്ന ഈ യുദ്ധകാലത്തിന്റെ കാഠിന്യത്തിന് പുറമേ, കര്‍ത്താവിന്റെ ഈസ്റ്റര്‍ ആഘോഷിക്കാന്‍ സാധിക്കാത്തതിലെ വിഷമവും കര്‍ദിനാള്‍ പങ്കുവച്ചു. 

എന്നാല്‍, 'നിങ്ങള്‍ നിരാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കുവിന്‍' (ലൂക്ക 18:1) എന്ന് യേശു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ ക്ഷണം ഓര്‍മ്മിക്കേണ്ട സമയമാണിതെന്നും, അതിനാല്‍ കുടുംബങ്ങളിലും, സമൂഹങ്ങളിലും കൂടുതലായി പ്രാര്‍ത്ഥിക്കണമെന്നു ആഹ്വാനം ചെയ്ത കര്‍ദിനാള്‍ സംഘര്‍ഷം മൂലം കഷ്ടപ്പെടുന്നവര്‍ക്ക്, സമാധാനത്തിന്റെയും ശാന്തതയുടെയും ദാനത്തിനായി, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ഏവരെയും ക്ഷണിച്ചു.

Tags

Share this story

From Around the Web