ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ. കേന്ദ്ര സര്‍ക്കാരിനോട് മറുപടി തേടി സുപ്രീംകോടതി

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി തേടി സുപ്രീംകോടതി.
എട്ടാഴ്ചക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ ഉറപ്പു നല്‍കിയതാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
21 മാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് പാലിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന പദവി ഉറപ്പാക്കിയിട്ടുണ്ടെന്നും കശ്മീരിന് പ്രത്യേക സ്ഥാനമുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
തുടര്‍ന്ന് ജമ്മു കാശ്മീരിലെ അടിസ്ഥാന യാഥാര്‍ഥ്യം ഹര്‍ജിക്കാര്‍
പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയെ ബെഞ്ച് പറഞ്ഞു.
പഹല്‍ഗാമില്‍ സംഭവിച്ചത് അവഗണിച്ച് തള്ളാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ഹര്‍ജി എട്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.