ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമവശങ്ങളൊക്കെ പരിശോധിച്ച് പഠനം നടത്തും.
ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഈ സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചത്. നിലവില്‍ ഈ വിഭാഗത്തിനു ദളിതരുടെ സംവരണവും കിട്ടുന്നില്ല, ക്രൈസ്തവരുടെ പ്രിവിലേജും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചേരമ സാംബവ ഡെവലപ് മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) സംഘടിപ്പിച്ച അയ്യന്‍കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണു സിഎസ്ഡിഎസിനു കോളജ് അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷം ഇതുമായി ബന്ധപ്പെട്ടുള്ള ഒരു പ്രവര്‍ത്തനവും നടന്നില്ല.
പക്ഷേ ഈ സര്‍ക്കാര്‍ കോളജിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അതുവഴി ഉമ്മന്‍ ചാണ്ടിയോടും നീതി പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.