കണ്ണൂരില്‍ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ ധീരതയ്ക്ക് ബിഗ് സല്യൂട്ടുമായി ഹൈക്കോടതി

 
rajesh


കൊച്ചി: കണ്ണൂരില്‍ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ ധീരതയ്ക്ക് ബിഗ് സല്യൂട്ടുമായി ഹൈക്കോടതി. 

രാജേഷ് യഥാര്‍ത്ഥ ഹീറോയാണെന്നും, അദ്ദേഹത്തിന്റെ ത്യാഗം പരമോന്നതവും സമാനതകളില്ലാത്തതുമാണെന്നും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം.

മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച രാജേഷിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു

.പ്രളയ ജലത്തില്‍ അകപ്പെട്ട 61കാരനെ സ്വന്തം ലൈഫ് ജാക്കറ്റ് നല്‍കി രക്ഷിച്ച ശേഷമാണ് രാജേഷ് എന്ന 36കാരന്‍ ഒഴുക്കില്‍ പെട്ടത്. ആഗസ്റ്റ് 1നായിരുന്നു സംഭവം. 

റാപ്പലിങ് ഇന്‍സ്ട്രക്ടറായ തിരുവനന്തപുരം നേമം കല്ലിയൂര്‍ കിഴക്കേതെറ്റിവിള രാജേഷ്ഭവനില്‍ ആര്‍. രാജേഷാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചത്.


പുളിങ്ങോം മീന്തുള്ളിയില്‍ പുഴക്കും കര്‍ണാടക വനത്തിനുമിടയിലെ കൃഷിയിടത്തില്‍നിന്നു കോലുവള്ളിയിലെ ശബനിയില്‍ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് രാജേഷിന് ജീവന്‍ നഷ്ടമായത്.

Tags

Share this story

From Around the Web