ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഗംഗോത്രിയില്‍ കുടുങ്ങിക്കിടന്ന 274 വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി

ഉത്തരാഘഖണ്ഡ്:ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഗംഗോത്രിയില്‍ കുടുങ്ങിക്കിടന്ന 274 വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. കടാവര്‍ നായകളെയും സ്ഥലത്ത് എത്തിച്ചു. റോഡ് ഗതാഗതം പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങളും തുടരുകയാണ്.
ഉത്തരകാശിയിലുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ ഒറ്റപ്പെട്ടുപോയ ധരാലി ഗ്രാമത്തിലേക്ക് കരസേനയുടെ ഹെലികോപ്റ്റര്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മാട്‌ലി, ഭട്വാരി, ഹര്‍ഷില്‍ എന്നിവിടങ്ങളില്‍ അഞ്ച് സിവില്‍ ഹെലികോപ്റ്ററുകള്‍ എസ് ഡി ആര്‍ എഫ് മായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
മേഘവിസ്‌ഘോടനത്തിലും തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും നൂറിലധികം പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ എട്ട് സൈനികര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന.
കര- വ്യോമ സേനയുടെയും സംസ്ഥാന ദേശീയ ദുരന്തനിവാരണ സേനകളുടെയും കൂടുതല്‍ സംഘങ്ങളെ ദുരന്തബാധിത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. എഞ്ചിനിയര്‍മാര്‍, മെഡിക്കല്‍ ടീമുകള്‍ ഉള്‍പ്പെട്ട 225ത്തിലധികം സൈനികരാണ് പ്രദേശങ്ങളിലുള്ളത്.
കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗംഗോത്രിയില്‍ കുടുങ്ങിക്കിടന്ന 274 വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഗുജറാത്ത്, മഹാരാഷ്ട്ര,അസം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.