ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ ഡിജിപിക്ക് വിശദീകരണം നല്‍കി
ആലപ്പുഴ:ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം, എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ വിശദീകരണം നല്‍കി. ഡി.ജി.പിക്കാണ് വിശദീകരണം നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിച്ച് എന്ന് സൂചന. വിശദീകരണം പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി.
അജിത് കുമാറിന്റെ മറുപടി ലഭിച്ച ശേഷം, ഡിജിപി സ്വന്തം ശിപാര്‍ശ കൂടി കൂട്ടിച്ചേര്‍ത്ത് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് കൈമാറും. എം.ആര്‍. അജിത് കുമാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സ്‌ക്രീനിംഗ് കമ്മിറ്റി കൂടുന്നതിന് മുന്‍പ് തന്നെ ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയത്. എന്നാല്‍, ചില വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് ഡിജിപി ഈ റിപ്പോര്‍ട്ട് തിരിച്ചയക്കുകയായിരുന്നു.
തുടര്‍ന്ന്, ചില രേഖകള്‍ തിരുത്താന്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ നിര്‍ദേശം നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം, അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ട് എസ്‌ഐടി റിപ്പോര്‍ട്ട് പുനഃസമര്‍പ്പിച്ചു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഡിജിപി മറുപടി ആവശ്യപ്പെട്ടത്. നിലവില്‍ യാത്രയിലായതിനാല്‍ തലസ്ഥാനത്തില്ലെന്നും 21-ാം തീയതി വിശദീകരണം നല്‍കുമെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയിരുന്നത്.