ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ലെയോ പാപ്പയ്ക്കു സമ്മാനിച്ച് ആതിഥേയ രാജ്യങ്ങളുടെ പ്രതിനിധികള്‍
വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തിയ 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ലെയോ പതിനാലാമന്‍ പാപ്പയ്ക്കു സമ്മാനിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍.
ഇന്നലെ ജൂണ്‍ 17 ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പൊതു കൂടിക്കാഴ്ചയ്ക്കിടെയാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുടെ വത്തിക്കാനിലെ അംബാസഡര്‍മാര്‍ പാപ്പയ്ക്കു ലോകകപ്പിന്റെ ഔദ്യോഗിക പന്ത് സമ്മാനിച്ചത്.
'അഡിഡാസ് ട്രിയോണ്ട' (അറശറമ െഠൃശീിറമ) എന്ന പേരിലുള്ള ലോകകപ്പ് പന്തില്‍ ആതിഥേയ രാജ്യങ്ങളുടെ ദേശീയ ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാനഡയെ പ്രതിനിധീകരിച്ച് മേപ്പിള്‍ ഇല, മെക്‌സിക്കോയെ സൂചിപ്പിച്ചു കഴുകന്‍, അമേരിക്കയുടെ നക്ഷത്രങ്ങള്‍ എന്നിവ പന്തിന്റെ രൂപകല്‍പ്പനയില്‍ പ്രതിഫലിക്കുന്നു.
അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങളുടെ വത്തിക്കാനിലെ അംബാസഡര്‍മാരായ ബ്രയാന്‍ ഫ്രാന്‍സിസ് ബര്‍ച്ച്, ആല്‍ബര്‍ട്ടോ ബരാങ്കോ ചവാരിയ, ജോയ്‌സ് നേപിയര്‍ എന്നിവര്‍ ചേര്‍ന്നാണ് ഔദ്യോഗിക പന്ത് മാര്‍പാപ്പയ്ക്കു സമ്മാനിച്ചത്.
''ജനങ്ങളെയും സംസ്‌കാരങ്ങളെയും രാജ്യാതിര്‍ത്തികളെയും ബന്ധിപ്പിക്കുന്ന ഒരു ഫുട്‌ബോള്‍ പന്ത് മാര്‍പാപ്പയ്ക്കു' എന്ന കുറിപ്പോടെയാണ് കാനഡയുടെ വത്തിക്കാന്‍ എംബസി സാമൂഹികമാധ്യമമായ എക്‌സില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഫുട്‌ബോളിനെ വെറുമൊരു കായികവിനോദമായി കാണുന്നതിലുപരി, 'ഒരുമിച്ച് പ്രവര്‍ത്തിക്കുക' എന്ന ജീവിതപാഠം പകരുന്ന ഒരു ടീം ഗെയിമായി ലെയോ മാര്‍പാപ്പ വിശേഷിപ്പിച്ചിരിന്നു.