ഹുമയൂണ്‍ ശവകുടീരത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി:ഹുമയൂണ്‍ ശവകുടീരത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ശവകുടീരത്തിന് സമീപമുള്ള കെട്ടിടത്തിലാണ് അപകടം നടന്നത്. ഇതിന് സ്മാരകവുമായി ബന്ധമില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
ഇന്നലെയാണ് ശവകുടീരത്തിന് സമീപത്തെ ദര്‍ഗ മഴയെ തുടര്‍ന്ന് തകര്‍ന്നു വീണത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ 11 ഓളം പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അഗ്‌നിശമനസേന, ദില്ലി പൊലീസ്, സംസ്ഥാന ദുരന്തനിവാരണ സേന നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പരിക്കേറ്റവരെ എയിംസ്, എല്‍ എന്‍ ജെ പി എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കെട്ടിടമാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്ള ഹുമയൂണ്‍ ശവകുടീരം ദില്ലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്