വാര്‍ഡില്‍ അറ്റകുറ്റപ്പണി! ഇടുക്കി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം
Jun 27, 2026, 13:15 IST
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശസ്ത്രക്രിയകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഓപ്പറേഷൻ തിയേറ്റർ ഭാഗികമായി അടയ്ക്കുന്നതിനാലാണ് ജൂലൈ ഒന്ന് മുതൽ ശസ്ത്രക്രിയകളുടെ എണ്ണം കുറയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.
ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ഇപ്പോഴും പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിലെ 5 ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ ഇതുവരെ പ്രവർത്തനസജ്ജമാക്കിയിട്ടില്ല. പാനലിംഗ് ജോലികൾ, വയറിംഗ്, ഓക്സിജൻ കണക്ഷൻ എന്നിവ ഇപ്പോഴും അപൂർണ്ണമാണ്.