രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല, കരോള്‍ സംഘത്തിന് നേരെയുള്ള ആക്രമണം ബോധപൂര്‍വമായ അജണ്ടയുടെ ഭാഗം: ജോസ് കെ മാണി
കോട്ടയം: രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് ജോസ് കെ മാണി. അതാണ് കരോള്‍ സംഘത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ആസൂത്രിതമായ ആക്രമണമാണ്. ബോധപൂര്‍വമായ അജണ്ടയുടെ ഭാഗമാണ്. ഇത് രാജ്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്താണ് പല സ്ഥലങ്ങളിലും ആക്രമണം ഉണ്ടാവുന്നത്. രാജ്യം ഗൗരവമായി കാണണം. കേന്ദ്രത്തില്‍ നിന്നും നീതി ലഭിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ക്രിസ്തുമസ് ആഘോഷങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ അതിക്രമം തുടരുകയാണ്.
ഛത്തീസ്ഗഡില്‍ സംഘപരിവാര്‍ സംഘടനകള്‍ ക്രിസ്ത്യന്‍ വിഭാത്തിനെതിരെ ബന്ദ് നടത്തുന്നു. ദില്ലിയിലെ കരോള്‍ സംഘത്തിന് നേരെ ഉണ്ടായ അക്രമത്തില്‍ കേസെടുക്കാന്‍ ദില്ലി പൊലീസും തയ്യാറായിരുന്നില്ല.
ആദിവാസി ആചാരങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ചാണ് ബന്ദ്. കഴിഞ്ഞ ദിവസം യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഇന്നത്തെ ബന്ദ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഉറപ്പാക്കണം.