ഉക്രൈയിനിലെ സുമി നഗരത്തിലെ ആക്രമണത്തെ അപലപിച്ച് മതനേതാക്കള്‍

​​​​​​​

 
UKRAINE

ഉക്രൈയിന്‍: ഓശാന ഞായറാഴ്ച റഷ്യ ഉക്രൈയിനിലെ സുമിനഗരത്തില്‍ നടത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ ഉക്രൈയിന്‍ ഗ്രീക്ക് കത്തോലിക്കാ വലിയ മെത്രാപ്പോലീത്ത (മേജര്‍ ആര്‍ച്ചുബിഷപ്പ്) സ്വിയത്തൊസ്ലാവ് ഷെവ്ചുക് അപലപിച്ചു.

ഈ ആക്രമണം നരകുലത്തിനെതിരായ കുറ്റകൃത്യമാല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉക്രൈയിനിലെ സഭകളുടെ സമിതിയും അന്നാട്ടിലെ മതനേതാക്കളുടെ ഏറ്റവുംവലിയ സംഘടനയും ഈ ആക്രമണത്തെ അപലപിച്ചു.

യഹൂദരുടെ പെസഹായും ക്രൈസ്തവരുടെ ഉത്ഥാനതിരുന്നാളും ആസന്നമായിരിക്കുന്ന ഈ സമയത്ത് റഷ്യ ഉക്രൈയിന്‍ നഗരങ്ങളെയും ഗ്രാമങ്ങളെയും ഭീതിയിലാഴ്ത്തിക്കൊണ്ട് ഇരവുപകലുകള്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് അന്നാട്ടിലെ സഭകളുടെ സമിതി കുറ്റപ്പെടുത്തി.

സുമി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പള്ളിയില്‍ ഓശാനത്തിരുന്നാള്‍ ആചരണത്തിനായി പോകുകയായിരുന്നവരാണ് ആക്രമണത്തിന് ഇരകളായത്. ഇവരില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 

Tags

Share this story

From Around the Web