ലോകകപ്പില്‍ പങ്കെടുക്കുന്ന  48 ല്‍ 14 രാജ്യങ്ങളിലും മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണം

FOOTBALL

ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന 48 ദേശീയ ടീമുകളില്‍ 14 രാജ്യങ്ങളും മതസ്വാതന്ത്ര്യത്തിന്മേല്‍ കടുത്ത നിയന്ത്രണങ്ങളുള്ള പട്ടികയിലാണെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്.

 പൊന്തിഫിക്കല്‍ ഫൗണ്ടേഷനായ 'എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്' (അഇച) സ്‌പെയിന്‍ ശാഖ പുറത്തുവിട്ട ഏറ്റവും പുതിയ ആഗോള മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 

ഇതില്‍ ഇറാന്‍, സൗദി അറേബ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ മൂന്ന് രാജ്യങ്ങളില്‍ കടുത്ത മതപീഡനം നടക്കുന്നതായി വ്യക്തമായ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഇറാനിലും സൗദി അറേബ്യയിലും ഇസ്ലാമിക നിയമങ്ങളുടെ കര്‍ശനമായ വ്യാഖ്യാനങ്ങളാണ് നിയമസംവിധാനത്തിന്റെ അടിസ്ഥാനമെന്നും, ഇത് മതം മാറുന്നവരെയും ഔദ്യോഗികമായി അംഗീകരിക്കപ്പെടാത്ത മതവിഭാഗങ്ങളെയും ക്രൂരമായി നിയന്ത്രിക്കാന്‍ കാരണമാകുന്നുണ്ടെന്നും എ.സി.എന്‍ വ്യക്തമാക്കുന്നു.

 ഇത്തരത്തിലുള്ള ഔദ്യോഗിക നിയന്ത്രണങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അറസ്റ്റ്, തടവുശിക്ഷ, ചില സന്ദര്‍ഭങ്ങളില്‍ വധശിക്ഷ വരെയാണ് ഇവിടങ്ങളില്‍ നേരിടേണ്ടി വരുന്നത്. 

അതേസമയം, ആഭ്യന്തര അസ്ഥിരതയും വിട്ടൊഴിയാത്ത അക്രമങ്ങളും നേരിടുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ മേഖലയില്‍ 'അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്' (അഉഎ) നടത്തുന്ന ജിഹാദി പ്രവര്‍ത്തനങ്ങള്‍ സാഹചര്യം കൂടുതല്‍ വഷളാക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 

പട്ടികയിലുള്ള മറ്റ് 11 രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യത്തെയോ വിശ്വാസ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വലിയ രീതിയിലുള്ള വിവേചനങ്ങള്‍ നിലനില്‍ക്കുന്നതായാണ് വ്യക്തമാകുന്നത്. 

മൊറോക്കോ, ടുണീഷ്യ, അള്‍ജീരിയ, ജോര്‍ദാന്‍, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ ക്രൈസ്തവര്‍, ബഹായികള്‍, ചില മുസ്ലിം വിഭാഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ മതസ്വാതന്ത്ര്യം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയുന്നില്ല. 

കൂടാതെ, ഉസ്‌ബെക്കിസ്ഥാനില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ ഭൂരിപക്ഷമുള്ള മുസ്ലിം വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ മതവിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെയും മതപരമായ പ്രകടനങ്ങളെയും പരിമിതപ്പെടുത്തുന്നതായും എ.സി.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web