സാധാരണക്കാരന് ആശ്വാസം. സ്വര്‍ണ വില കുറഞ്ഞു

 
gold



കേരളത്തില്‍ സ്വര്‍ണ വില മാറിയും മറിഞ്ഞും മുന്നോട്ട് നീങ്ങുകയാണ്. ഏറെ നാളായി ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുന്ന സ്വര്‍ണ വിലയില്‍ ഇപ്പോള്‍ ചെറിയ മാറ്റം വന്നിരിക്കുകയാണ്. ഈ വില സാധാരണക്കാരന് ആശ്വാസമുണ്ടാക്കുന്നതാണോയെന്നതാണ് വിപണിയും സാമ്പത്തിക വിദഗ്ധരും വിലയിരുത്തിക്കൊണ്ടിരിക്കുന്നത്. ജൂലായ് മാസത്തിന്റെ ആരംഭം മുതല്‍ സ്വര്‍ണ വില ചെറിയ രീതിയില്‍ ഉയര്‍ന്നും താഴ്ന്നുമാണ് നില്‍ക്കുന്നത്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 107520 രൂപയായിരുന്നു. ജൂലായ് ഒന്നിനുണ്ടായിരുന്ന 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലായി മൂന്നിന് ഉണ്ടായിരുന്ന 1,07,800 രൂപയാണ് മാസത്തെ ഏറ്റവും ഉയര്‍ന്ന തുക.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,520 രൂപയാണ്.


ഇന്നലെയുണ്ടായിരുന്ന വിലയില്‍ നിന്നും ആയിരം രൂപ കുറഞ്ഞാണ് ഇന്നത്തെ വിലയില്‍ എത്തിയിരിക്കുന്നത്. 13,315 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നതെ അത് 13440 രൂപയായിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങള്‍ ഇവിടേയും സ്വര്‍ണ വിലയെ ബാധിച്ചിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധവും സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാക്കിയിരുന്നു.

Tags

Share this story

From Around the Web