ആശ്വാസ കിരണം’ പദ്ധതി: മുഴുവൻ ധനസഹായവും സർക്കാർ നൽകി; മന്ത്രി ആര്‍ ബിന്ദു
ശാരീരികവും മാനസികവുമായ വൈകല്യമുള്ള കിടപ്പുരോഗികളെ അവരുടെ കുടുംബാംഗങ്ങളോ ബന്ധുക്കളോ പരിചരണം നൽകുന്നവരെ സഹായിക്കുന്ന ‘ആശ്വാസ കിരണം’ പദ്ധതി വഴി മുഴുവൻ ധനസഹായം സർക്കാർ നൽകിയതായി മന്ത്രി ആര്‍ ബിന്ദു.
ഭിന്നശേഷിക്കാരെ പരിചരിക്കുന്നവരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പ്രതിമാസം 600 രൂപ വീതം നൽകും.
2018 ഏപ്രിൽ 1 മുതൽ അപേക്ഷ നൽകിയവരെ പരിഗണിക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീവ്ര ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവരെയാണ്
പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 25000 പേരാണ് ഇപ്പോൾ ഗുണഭോക്താക്കളായിട്ടുള്ളത്. തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരള സർവകലാശാല രജിസ്ട്രാർ വിഷയത്തിലും മന്ത്രി പ്രതികരിച്ചു.
സമവായ സംഭാഷണത്തിൽ ഒന്നും രജിസ്ട്രാർ വിഷയം വന്നിട്ടില്ല. അനിൽകുമാറിന്റെ ആവശ്യപ്രകാരമാണ് സ്ഥലം മാറ്റം നടത്തിയത്.
രജിസ്ട്രാർ കേരള സർവകലാശാലയ്ക്ക് നൽകിയ സംഭവനകൾക്ക് നന്ദി പറയുന്നു. ഭാരതംബ വിഷയത്തിലാണ് അദ്ദേഹത്തിന് പ്രയാസമുണ്ടായത്.
മാനസിക വ്യഥ അനുഭവിക്കേണ്ടി വന്നു. കഴിവുകൾക്ക് അനുപാതികമായ അവസരം ഇനിയും നൽകണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആലോചനയെന്ന് മന്ത്രി വ്യക്തമാക്കി.
കേരള സർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മൽ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഗവർണറുമായി ഏറ്റുമുട്ടൽ ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ നിന്നിട്ടില്ല.ഉന്നത വിദ്യാഭ്യസ മേഖലയുടെ വളർച്ചയാണ് സർക്കാറിന്റെ ലക്ഷ്യം.
വി സി വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത്.
ഇത്രയും പ്രതികാര ബുദ്ധിയോടെയുള്ള പ്രവർത്തനം ഒരു സർവകലാശാലയിലും കണ്ടിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.