ചൂടിന് ആശ്വാസം; കേരളത്തില്‍ വേനല്‍മഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും വേനല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.
ഫെബ്രുവരിയിലെ രണ്ടാമത്തെ ന്യുന മര്‍ദ്ദം തെക്ക് പടിഞ്ഞാറാന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ടു.
ഇന്നും നാളെയും മധ്യ തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം / രാത്രി മൂടി കെട്ടിയ അന്തരീക്ഷം / മഴ / ഇടി / മിന്നല്‍. വടക്കന്‍ ജില്ലകളില്‍ കിഴക്കന്‍ മേഖലയിലും ഒറ്റപെട്ട മഴ സാധ്യത / മൂടി കെട്ടിയ അന്തരീക്ഷ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.