നീറ്റ് അപേക്ഷകര്‍ക്ക് ആശ്വാസം; ഇനി ബാങ്ക് വിവരങ്ങള്‍ ഇല്ലാതെയും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

 
neet exam


നീറ്റ് യുജി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാതെയോ സ്ഥിരീകരിക്കാതെയോ തന്നെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം എന്‍.ടി.എ ഒരുക്കി. ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാകാത്തത് മൂലം അഡ്മിറ്റ് കാര്‍ഡ് ലഭിക്കാതിരുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം വലിയ തുണയാകും.

ബാങ്ക് വിവരങ്ങളുടെ തടസ്സമില്ലാതെ അഡ്മിറ്റ് കാര്‍ഡുകള്‍ ഉടന്‍ തന്നെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ബാങ്ക് അക്കൗണ്ട് പരിശോധനയുമായി ബന്ധപ്പെട്ട നടപടികള്‍ പരീക്ഷയ്ക്ക് ശേഷമുള്ള അടുത്ത ഘട്ടങ്ങളില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും. പരീക്ഷാ ഫീസ് റീഫണ്ട് പ്രക്രിയയ്ക്ക് അര്‍ഹതയുള്ളവര്‍ക്ക് പിന്നീട് ബാങ്ക് വിവരങ്ങള്‍ നല്‍കി അത് കൈപ്പറ്റാവുന്നതാണ്. ജൂണ്‍ 21-നാണ് രാജ്യത്തുടനീളം നീറ്റ് യുജി 2026 പരീക്ഷ നടക്കുന്നത്. അതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ അവസാന നിമിഷം വരെ കാത്തിരിക്കാതെ എത്രയും വേഗം തങ്ങളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് പകര്‍പ്പുകള്‍ കയ്യില്‍ കരുതേണ്ടതാണ്.


അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാ കേന്ദ്രം, റിപ്പോര്‍ട്ടിംഗ് സമയം , ഹാള്‍ ടിക്കറ്റിലെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്നിവ കൃത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്. നീറ്റ് ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലോഗിന്‍ വിവരങ്ങള്‍ നല്‍കി അഡ്മിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാം. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും വ്യാജ വാര്‍ത്തകളില്‍ പെടാതിരിക്കാനും എന്‍.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ മാത്രം ആശ്രയിക്കുക.

Tags

Share this story

From Around the Web