കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; ഏഴ് വര്‍ഷത്തിന് ശേഷം ഉത്സവബത്ത.നല്‍കുന്നത് 1,250 രൂപ
Aug 11, 2026, 21:44 IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ഏഴ് വര്‍ഷത്തിന് ശേഷം ഉത്സവബത്ത ലഭിക്കും. 1,250 രൂപയാണ് ഉത്സവബത്തയായി നല്‍കുക.
പെന്‍ഷന്‍ സംഘടനയായ ടിപിഡബ്ല്യുഎ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉത്സവബത്ത നല്‍കുമെന്ന് ഉറപ്പ് ലഭിച്ചത്.
2018ലെ പ്രളയത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ തങ്ങളുടെ ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ നല്‍കിയിരുന്നു. തുടര്‍ന്ന് ഉത്സവബത്ത ലഭിച്ചിരുന്നില്ല. ഇത്തവണയാണ് ഇതിന് മാറ്റമുണ്ടാകുന്നത്.