യുഎസിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസം; എച്ച് 1 ബി ഫീസ് വര്‍ധന ബാധകമാവുക ഇവര്‍ക്ക് മാത്രം

വാഷിംഗ്ടണ്‍:എച്ച് 1 ബി വിസ കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ ആശങ്കയിലായ യുഎസിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസം. സെപ്റ്റംബറില്‍ അവതരിപ്പിച്ച വിവാദമായ 100,000 ഡോളര്‍ എച്ച് 1 ബി വിസ ഫീസിലുള്ള ഇളവുകളെ കുറിച്ചുള്ള ആശയക്കുഴപ്പത്തില്‍ ട്രംപ് ഭരണകൂടം വ്യക്തത വരുത്തി.
രാജ്യത്തിന് പുറത്തുള്ള വ്യക്തികളില്‍ നിന്നുള്ള പുതിയ അപേക്ഷകള്‍ മാത്രമേ പ്രഖ്യാപനത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ എന്നാണ് വിഷയത്തില്‍ ഭരണകൂടം അറിയിച്ചത്.
അതിനാല്‍, നിലവില്‍ അമേരിക്കയില്‍ സാധുതയുള്ള വിസയില്‍ കഴിയുന്നവര്‍ക്ക് വര്‍ധിപ്പിച്ച വിസ ഫീസ് അടക്കേണ്ടതില്ല. നിലവിലെ എഫ്-1 സ്റ്റുഡന്റ് വിസയില്‍ രാജ്യം വിടാതെ തന്നെ സ്റ്റാറ്റസ് മാറ്റം നടത്താനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവര്‍ക്കും എച്ച് 1 ബി വിസ ഫീസ് അടയ്ക്കേണ്ടതില്ല.
സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമകള്‍ക്ക് ഏകദേശം ?90 ലക്ഷം വാര്‍ഷിക ഫീസ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം വന്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു.
ഇത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, യുഎസിലെ വന്‍ കിട കമ്പനികളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. യുഎസിലെ ഗൂഗിളും ആപ്പിളും അടക്കമുള്ള ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നവരില്‍ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്.
ഇതിന് പുറമെ, അമേരിക്കയിലെ പല യൂണിവേഴ്‌സിറ്റികളിലും പ്രവേശനം ലഭിച്ചിരിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ എച്ച് 1 ബി വിസ ഫീസ് കുത്തനെ കൂട്ടിയതോടെ യാത്ര തന്നെ റദ്ദാക്കേണ്ട സ്ഥിതിയിലുമാണ്.