ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫൈനലില്‍ പവര്‍കട്ടില്ല! അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

 
kseb


തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. 24 മണിക്കൂറും ലഭ്യമാകുന്ന രീതിയില്‍ പുറത്തുനിന്ന് 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി. 

യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുക. നാളെ മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഈ പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നത്.

പുതിയ വൈദ്യുതി കരാര്‍ നിലവില്‍ വരുന്നതോടെ അര്‍ജന്റീന  സ്‌പെയിന്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം തടസ്സമില്ലാതെ തത്സമയം ആസ്വദിക്കാന്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സാധിക്കും.

 എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതുമാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. 

ഇതോടൊപ്പം രാജ്യത്താകമാനം ഊര്‍ജ്ജ ആവശ്യകത ഉയര്‍ന്നതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും വലിയ കുറവുണ്ടായിട്ടുണ്ട്.

മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. 

പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വന്നാല്‍, ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

Tags

Share this story

From Around the Web