ചെന്നിത്തലയ്ക്ക് ആശ്വാസം; ടൈറ്റാനിയം കേസ് ഹൈക്കോടതി അവസാനിപ്പിച്ചു.  സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു

 
chennithala

കൊച്ചി: ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിൽ രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം. രമേശ് ചെന്നിത്തലയ്ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ രമേശ് ചെന്നിത്തലയ്ക്കെതിരായ കേസ് ഹൈക്കോടതി അവസാനിച്ചു.

2006-ൽ തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിൽ മാലിന്യസംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

അന്വേഷണത്തിൽ ചെന്നിത്തലക്കെതിരെ കുറ്റം തെളിയിക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് അന്വേഷണം അവസാനിപ്പിച്ച് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.

Tags

Share this story

From Around the Web