അദാനിക്ക് ആശ്വാസം; ക്രിമിനല്‍ കേസുകള്‍ തള്ളി അമേരിക്കന്‍ കോടതി; വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ടെന്ന് ഗൗതം അദാനി

 
adani

ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ അമേരിക്കന്‍ കോടതി തള്ളി. സോളാര്‍ പ്ലാന്റുകളുടെ കരാറുകള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നും യുഎസ് നിക്ഷേപകരെ വഞ്ചിച്ചെന്നുമായിരുന്നു ആരോപണം. കമ്പനിയുടെ അഴിമതി വിരുദ്ധ നയങ്ങളെക്കുറിച്ച് യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണമുണ്ട്.

ബ്രൂക്‌ലിന്‍ ജില്ലാ ജഡ്ജിയാണ് കേസ് തള്ളിയത്. സാമ്പത്തിക തട്ടിപ്പും കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ബ്രൂക്ലിന്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് നിക്കോളാസ് ഗരാഫുയിസ് കേസ് തള്ളിയത്. അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരുന്നു.

കേസ് വിദേശ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും, തെളിയിക്കാന്‍ പ്രയാസമുള്ളതാണെന്നും ജൂലൈ നാലിന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. യുഎസില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അദാനി മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. ഈ നിക്ഷേപ വാഗ്ദാനത്തിന് പകരമായിട്ടാണോ കേസ് പിന്‍വലിച്ചത് എന്ന് ജഡ്ജി സംശയം ഉന്നയിച്ചിരുന്നു. കേസ് തള്ളുന്നതിന് പകരമായി മറ്റ് കരാറുകളോ വാഗ്ദാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് അദാനി ജൂലൈ 15ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അദാനിക്കെതിരെയുള്ള നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ കോടതി അനുമതി നല്‍കിയത്.

Tags

Share this story

From Around the Web