ആശ്വാസ ദിനങ്ങള്‍; കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല,കേന്ദ്ര വിഹിതമായി 1750 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്

 
kseb


 
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി മതിയായ വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെയാണ് നിയന്ത്രണം ഒഴിവാക്കാനാകുന്നത്. കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുന്നില്ല. നിലവില്‍ ഇന്നും നാളെയും നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.

കേന്ദ്ര വിഹിതമായി 1750 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള 670 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചുതുടങ്ങി. പവര്‍ എക്‌സ്‌ചേഞ്ച് വഴിയും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. റിയല്‍ ടൈം മാര്‍ക്കറ്റിലും ഡേ എഹെഡ് മാര്‍ക്കറ്റിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കഴിയുന്നുണ്ടെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.


മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വൈദ്യുതി ആവശ്യകത കുറഞ്ഞതോടെ പവര്‍ എക്‌സ്‌ചേഞ്ചില്‍ കൂടുതല്‍ വൈദ്യുതി ലഭ്യമാകുന്നതും കേരളത്തിന് ആശ്വാസമായി. സെപ്റ്റംബര്‍ 23, 24 തീയതികളിലും ഉയര്‍ന്ന ഉപഭോഗത്തിനിടയിലും നിയന്ത്രണം ഒഴിവാക്കാന്‍ ഇതേ സാഹചര്യം സഹായിച്ചിരുന്നു.

എന്നാല്‍ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായി അവസാനിച്ചെന്ന് ഇപ്പോള്‍ പറയാനാകില്ല. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ആവശ്യകത വീണ്ടും ഉയര്‍ന്നാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ ലഭിക്കുന്ന വൈദ്യുതിയുടെ അളവിനെയും അത് സ്വാധീനിച്ചേക്കാം. നേരത്തെ കേരളത്തിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യം ഏകദേശം 4,8005,000 മെഗാവാട്ടായി ഉയര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.
 

Tags

Share this story

From Around the Web