വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വത്തിക്കാനില്‍ നിന്നും കുട്ടനാട്ടിലേക്ക്
Dec 30, 2025, 17:22 IST
ചങ്ങനാശേരി: വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വത്തിക്കാനില്‍ നിന്നും കുട്ടനാട്ടിലേക്ക്. വേഴപ്ര സെന്റ് പോള്‍സ് ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ കാര്‍ലോ അക്കൂട്ടീസിന്റെയും തിരുശേഷിപ്പുകള്‍ സ്ഥാപിക്കുന്നത്.
2026 ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ദൈവാലയ കൂദാശ നിര്‍വഹിക്കും. തുടര്‍ന്ന് അഞ്ചിന് മാര്‍ ജോസഫ് പെരുന്തോട്ടം കര്‍ക്കുരിശ്, കൊടിമരം എന്നിവ ആശീര്‍വദിക്കും.
ജനുവരി നാലിന് രാവിലെ 9.30ന് തിരുശേഷിപ്പുകള്‍ക്ക് സ്വീകരണം നല്‍കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് തിരുശേഷിപ്പുകള്‍ സ്ഥാപിക്കും.