ബിസ്ലേരിക്കെതിരായ പ്രചാരണത്തിന് പിന്നില്‍ റിലയന്‍സെന്ന് ആരോപണം; ലക്ഷ്യം 'കാമ്പ ഷുവര്‍' വിപണി പിടിക്കലെന്ന് ആക്ഷേപം,
ഡല്‍ഹി: പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ ബിസ്‌ലേരിക്കെതിരെയുള്ള ക്യാമ്പയിനുകള്‍ക്ക് പിന്നില്‍ മുകേഷ് അംബാനിയുടെ റിലയന്‍സെന്ന് ആരോപണം. റിലയന്‍സിന്റെ കാമ്പ ഷുവര്‍ കുടിവെള്ളത്തിനായി ഒത്തുകളിയെന്നാണ് ആരോപണം. കാമ്പ വിപണിയിലെത്തിയ 2025 സെപ്റ്റംബറിലാണ് ബിസ്‌ലേരിയുടെ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചത് .
കൂടാതെ പാക്ക് ചെയ്ത കുടിവെള്ളത്തിനുള്ള ജിഎസ്ടി 18 ല്‍ നിന്ന് അഞ്ച് ശതമാനമായും കുറച്ചിരുന്നു . അംബാനിക്കായി കേന്ദ്രം വിപണി തുറന്നുകൊടുത്തെന്നും വിമര്‍ശനം. റിലയന്‍സിന്റെ കാമ്പ ഷുവര്‍ കുടിവെള്ളം വിപണിയിലെത്തിയത് 2025 സെപ്റ്റംബറിലാണ്. ബിസ്‌ലേരിയുടെ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചതും 2025 സെപ്റ്റംബറിലാണ്. രാസപദാര്‍ത്ഥം കണ്ടെത്തിയത് 6 സാമ്പിളുകളില്‍ ഒന്നില്‍ മാത്രമാണ്. 15 രൂപയാണ് കാമ്പ ഷുവര്‍ 1 ലിറ്ററിന് ഈടാക്കുന്നത്.
ബിസ്ലേരിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. കുപ്പിവെള്ള സാമ്പിള്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് അര്‍ബുദത്തിന് കാരണമാകാന്‍ സാധ്യതയുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബിസ്ലേരി ഇന്റര്‍നാഷണലിനെതിരെ നിയമ നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് എഫ്എസ്എസ്എഐ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ലാബ് പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റാണ് വെള്ളത്തില്‍ കണ്ടെത്തിയത്. കമ്പനിയുടെ അപ്പീലിനെ തുടര്‍ന്ന് വീണ്ടും പരിശോധന നടത്തിയെങ്കിലും ഫലം മാറിയില്ല. പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ബ്രോമേറ്റും പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും അര്‍ബുദത്തിന് കാരണമാകാന്‍ സാധ്യതയുള്ളവയായി കണക്കാക്കപ്പെടുന്ന പദാര്‍ഥങ്ങളാണ്.