2025 ജൂബിലി ചിത്രങ്ങള്‍ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു

 
LEO PAPA 12344

വത്തിക്കാന്‍ സിറ്റി: 2000-ലെ മഹാ ജൂബിലിക്ക് കാല്‍ നൂറ്റാണ്ടിന് ശേഷം ആചരിച്ച 2025-ലെ ജൂബിലി വര്‍ഷത്തിലെ വിവിധങ്ങളായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ബുക്ക് പ്രകാശനം ചെയ്തു. 


2025 ജൂബിലി ചിത്രങ്ങള്‍ ഉള്‍ക്കോ9ള്ളിച്ച് തയാറാക്കിയ പുസ്തകത്തിന്റെ ആദ്യ പ്രതി, സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് ആര്‍ച്ച് ബിഷപ്പ് റിനോ ഫിസിക്കെല്ല ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് സമര്‍പ്പിച്ചു. 


നാളെ നവംബര്‍ 27 മുതല്‍ ഓണ്‍ലൈനിലും പുസ്തകശാലകളിലും ഇത് ലഭ്യമാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

3.3 കോടിയിലധികം തീര്‍ത്ഥാടകരെ റോമിലേക്ക് എത്തിച്ച 'പ്രത്യാശയുടെ ജൂബിലി വര്‍ഷത്തെ' ഓര്‍മ്മിപ്പിക്കുന്ന മൂല്യവത്തായ ഒരു മാര്‍ഗ്ഗമാണ് പുസ്തകം. ഫോട്ടോഗ്രാഫിക് ആല്‍ബം ജൂബിലി വര്‍ഷത്തിനായുള്ള വിപുലമായ ഒരുക്കങ്ങള്‍ വായനക്കാര്‍ക്ക് വീണ്ടും അടുത്തറിയാന്‍ അവസരമൊരുക്കുകയാണെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


 റോമിനെയും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തെയും ചരിത്രത്താളുകളില്‍ ഇടം കൊള്ളിച്ച 35 പ്രധാന പരിപാടികളുടെ വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web