ഭൂമി ഏറ്റെടുക്കല്‍ കേസുകളില്‍ പുനരധിവാസം മൗലിക അവകാശമല്ല'; സുപ്രീം കോടതി
Jul 19, 2025, 19:40 IST

ന്യൂഡല്‍ഹി: പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസമോ ബദല്‍ ഭൂമിയോ നല്‍കല്‍ നിര്‍ബന്ധിത നിയമപരമായ അവകാശമല്ലെന്ന് സുപ്രിം കോടതി.
ഭൂമി ഏറ്റെടുക്കുമ്പോള്‍ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്.
എന്നാല്‍, ഭൂമി ഏറ്റെടുക്കലില്‍ വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ പുനരധിവാസത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ പുനരവധിവാസ പദ്ധതികള്‍ പാടുള്ളൂവെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 1992ലെ നയപ്രകാരം നഷ്ടപരിഹാരത്തിന് പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി.