സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ കുറവ്; ഇന്നലെ 400 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ എസ് ഇ ബി
Jul 1, 2026, 14:24 IST
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ കുറവ്. ഇന്നലത്തെ വൈദ്യുതി ഉപയോഗത്തില്‍ 400 മെഗാവാട്ട് മുതല്‍ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ എസ് ഇ ബി
അറിയിച്ചു.
സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതുമൂലമാണ് വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടായത്. കൂടാതെ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സാധിച്ചതായി കെ എസ് ഇ ബി അറിയിച്ചു.
ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉല്‍പാദനം 8.91 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉയര്‍ന്ന ആവശ്യകത 4277 മെഗാ വാട്ട് ആണ്. വൈദ്യുതി ഉല്പാദനത്തിനായി ഡാമുകളില്‍ അവശേഷിക്കുന്ന ജലം 21.58 ശതമാനമാണ്.