'വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം'; പ്രതിസന്ധി പരിഹരിക്കാന്‍ പൊതുജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ച് കെ എസ് ഇ ബി

 
Kseb


തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പൊതുജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക്ക് സമയത്ത് 800 മുതല്‍900 മെഗാവാട്ട് വൈദ്യുതി ലഭ്യതയില്‍ കുറവുണ്ട്. ഉപഭോക്താക്കള്‍ വൈകിട്ട് 6 മുതല്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണമെന്നാണ് കെഎസ്ഇബി അഭ്യര്‍ത്ഥന.

 അതേസമയം വൈദ്യുതി നിയന്ത്രണത്തില്‍ പ്രതിഷേധം ശക്തമായതോടെ സമയം മുന്‍കൂട്ടി അറിയിക്കുവാനുള്ള സംവിധാനം അതിവേഗത്തില്‍ തയ്യാറാക്കാനാണ് കെഎസ്ഇബിയുടെ നീക്കം

സംസ്ഥാനത്ത് പൂര്‍ണ്ണമായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, വരും ദിവസങ്ങളില്‍ ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സത്തിന്റെ ദൈര്‍ഘ്യം പരമാവധി കുറയ്ക്കാനാകും എന്ന വിലയിരുത്തലാണ് വൈദ്യുതി വകുപ്പ്. 

പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബിയില്‍ ഇന്ന് യോഗം ചേരും. വൈദ്യുതമന്ത്രിയും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ പങ്കെടുക്കും. 

ഒരു ദിവസത്തെ ആകെ ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കാനുള്ള സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തുന്നു. അന്തരീക്ഷ താപനില വലിയ രീതിയില്‍ ഉയര്‍ന്നതും മഴ മാറി നില്‍ക്കുന്നതും വൈദ്യുതി ഉപഭോഗം കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web