നവംബര്‍ 18-ന് റെഡ് വെനസ്‌ഡേ; ചുവപ്പണിയാന്‍ ടൊറന്റോയിലെ സെന്റ് മൈക്കിള്‍സ് കത്തീഡ്രലും

 
red


പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ 18 ബുധനാഴ്ച പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ നേതൃത്വത്തില്‍ റെഡ് വെനസ്‌ഡേ ആയി ആചരിക്കും പ്രാര്‍ത്ഥനയ്ക്കും ബോധവല്‍ക്കരണത്തിനുമായി നീക്കിവച്ചിരിക്കുന്ന ഈ ദിനത്തില്‍, ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളും പ്രധാന സ്മാരകങ്ങളും രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന നിറമായ ചുവപ്പ് വെളിച്ചത്താല്‍ അലങ്കരിക്കപ്പെടും. മതസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനങ്ങള്‍ നേരിടുന്ന ഏകദേശം 41.3 കോടി ക്രൈസ്തവരുടെ ദുരിതങ്ങളിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

ലോകമെമ്പാടുമുള്ള നിരവധി ദേവാലയങ്ങള്‍ക്കൊപ്പം കാനഡയിലെ ടൊറന്റോ അതിരൂപതയിലെ സെന്റ് മൈക്കിള്‍സ് കത്തീഡ്രലും 'റെഡ് വെനസ്ഡേ' ആചരണത്തിന്റെ ഭാ?ഗമാകും. സെന്റ് മൈക്കിള്‍സ് കത്തീഡ്രലിന്റെ ചരിത്രപ്രസിദ്ധമായ മുന്‍ഭാഗമാണ് ചുവപ്പ് വെളിച്ചത്തില്‍ പ്രകാശിതമാവുക. 18-ന് വൈകുന്നേരം 5:30-ന് രൂപത സഹായമെത്രാന്‍ വിന്‍സെന്റ് എന്‍ഗുയെന്‍ പ്രത്യേക ദിവ്യബലി അര്‍പ്പിക്കും.

Tags

Share this story

From Around the Web