മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

 
rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടാതെ, എറണാകുളം, തൃശൂർ ജില്ലകളിൽ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
പ്രധാന റോഡുകളിലെ വെള്ളക്കെട്ടും കാഴ്ച മങ്ങലും മൂലം ഗതാഗതക്കുരുക്കിന് സാധ്യത.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക ഭീഷണി.

മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസ്സപ്പെടാനും അപകടങ്ങൾ ഉണ്ടാകാനും സാധ്യത.

വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾ സംഭവിച്ചേക്കാം.

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഉയർന്ന സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

മനുഷ്യരെയും കന്നുകാലികളെയും കാലാവസ്ഥ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്.

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക.

അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

Tags

Share this story

From Around the Web