കേരള സര്‍വകലാശാലയിലെ നിയമന തട്ടിപ്പ്; അനധികൃതമായി നിയമനം നേടിയ 38 പേരെയും പ്രതികളാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം.കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിക്കുന്നു

 
KERALA UNIVERSITY


തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ നിയമനത്തട്ടിപ്പില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. അനധികൃതമായി നിയമനം നേടിയ 38 പേരെയും പ്രതികളാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. സര്‍വകലാശാലയുടെ തലപ്പത്തിരുന്നവര്‍ക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. വര്‍ഷങ്ങള്‍ നീണ്ട നിയമനത്തട്ടിപ്പില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിക്കുകയാണ്.

2008-ല്‍ നടന്ന കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനമാണ് വലിയ വിവാദത്തിലേക്ക് വഴിതുറന്നത്. 33,933 പേരാണ് പരീക്ഷ എഴുതിയത്. എഴുത്തുപരീക്ഷയില്‍ മികവ് തെളിയിച്ചവരെ മറികടന്ന് ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാന്‍ റാങ്ക് പട്ടികയില്‍ അട്ടിമറി നടത്തിയെന്നായിരുന്നു പരാതി.

എഴുത്തുപരീക്ഷയുടെ ഒഎംആര്‍ ഉത്തരക്കടലാസുകള്‍ നശിപ്പിച്ചെന്നും അഭിമുഖത്തില്‍ മാര്‍ക്ക് വാരിക്കോരി നല്‍കി റാങ്ക് പട്ടിക അട്ടിമറിച്ചെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എഴുത്തുപരീക്ഷയ്ക്ക് 75 ശതമാനവും അഭിമുഖത്തിന് 25 ശതമാനവും പരിഗണിച്ച നടപടി ചട്ടവിരുദ്ധമായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അഭിമുഖത്തിന് പരമാവധി 15 ശതമാനം മാര്‍ക്ക് മാത്രമേ അനുവദിക്കാവൂ എന്നായിരുന്നു ചട്ടം. അട്ടിമറിയിലൂടെ 38 പേര്‍ക്ക് അനധികൃതമായി നിയമനം ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇവരെയും കേസില്‍ പ്രതികളാക്കും. എന്തെല്ലാം കുറ്റങ്ങള്‍ ചുമത്തണമെന്ന കാര്യത്തില്‍ നിയമോപദേശം തേടും.

അതേസമയം, നിയമന അട്ടിമറിക്ക് നേതൃത്വം നല്‍കിയെന്ന കണ്ടെത്തലില്‍ മുന്‍ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരടക്കം എട്ട് പേരാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ഇവര്‍ക്കെതിരായ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

Tags

Share this story

From Around the Web