രാവിലെ റെക്കോഡ് കുതിപ്പ്, ഉച്ചയ്ക്ക് ശേഷം വൻ ഇടിവ്; സ്വർണവിലയിൽ പവന് 960 രൂപ കുറഞ്ഞു, ഇന്നത്തെ വില 1,12,800 രൂപ

 
gold

കൊച്ചി: രാവിലെ കുതിച്ചുയർന്ന സ്വർണവില ഉച്ചക്ക് ശേഷം ഇടിഞ്ഞു. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ യഥാക്രമം 14,100 രൂപയും 1,12,800 രൂപയുമായി.

രാവിലെ ഗ്രാമിന് 290 രൂപ കൂടി പവന് 2,320 രൂപയും കൂടിയ സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് കൈവരിച്ചിരുന്നു. പവന് 1,13,760 രൂപയും ഗ്രാമിന് 14,220 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ന് രാവിലെ 4,412.78 ഡോളറായിരുന്ന സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസ് വില 4,373.19 ഡോളറിലേക്ക് താഴ്ന്നു.

ഇന്നലെ പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. 1,11,440 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസം കൊണ്ട് 6,000 രൂപയിലധികം ഉയർന്ന ശേഷമാണ് ഇന്നലെ ചെറിയ ഇടിവുണ്ടായത്.

ഈ വർഷം ജനുവരി 29നാണ് സ്വർണം റെക്കോഡ് വിലയിലെത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. പിന്നീട് ഗ്രാമിന് 12,845 രൂപയായും പവന് 1,02,760 രൂപയായും ഇടിഞ്ഞു. എന്നാൽ, യു.എസ്-ഇറാൻ സംഘർഷത്തിൽ അയവുവന്നതോടെ സ്വർണവില വീണ്ടും കുതിക്കുകയായിരുന്നു.

ആഗസ്റ്റിലെ സ്വർണവില

01: 1,05,760

02: 1,05,760

03: 1,05,760

04: 1,05,600

05: 1,06,880 (Morning)

05: 1,07,680 (Evening)

06: 1,09,800

07: 1,09,920

08. 1,11,720

9: 111720

10: 111440

11: 1,13,760 (Morning)

1,12,800 (Evening)

Tags

Share this story

From Around the Web