കാനഡയിൽ യഹൂദ സമൂഹത്തിന് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിലും അക്രമ സംഭവങ്ങളിലും റെക്കോർഡ് വർധനവ്

 
Yahudah

കാനഡയിൽ യഹൂദ സമൂഹത്തിന് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിലും അക്രമ സംഭവങ്ങളിലും റെക്കോർഡ് വർധനവ് രേഖപ്പെടുത്തി.

2023 ഒക്ടോബറിന് മുൻപുള്ള കാലയളവിനെ അപേക്ഷിച്ച് യഹൂദ വിരുദ്ധ സംഭവങ്ങളിൽ ഏകദേശം 150 % വർധനവാണ് ഉണ്ടായിരിക്കുന്നത് നിലവിൽ കാനഡയിലെ യഹൂദ സമൂഹം അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്ത സുരക്ഷാ വെല്ലുവിളികളാണെന്ന് കാനഡയിലെ ഏറ്റവും പഴയ സ്വതന്ത്ര ജൂത മനുഷ്യാവകാശ സംഘടനയായ ‘ബിനൈ ബ്രിത്ത്’ന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2025-ൽ മാത്രം കാനഡയിൽ 6,800 യഹൂദവിരുദ്ധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

1982-ൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

കണക്കുകൾ പ്രകാരം കാനഡയിൽ ശരാശരി ഓരോ ദിവസവും 18.6 സംഭവങ്ങൾ എന്ന തോതിൽ യഹൂദവിരുദ്ധ അക്രമങ്ങളോ വിദ്വേഷ പ്രചാരണങ്ങളോ നടക്കുന്നുണ്ട്. ഇത് യഹൂദ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തെ ഭീതിയിലാഴ്ത്തുന്നു.


2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ കാനഡയെയും സാരമായി ബാധിച്ചു. ഒക്ടോബർ 7 ലെ ആക്രമണത്തിന് മുൻപുള്ള വർഷമായ 2022-മായി താരതമ്യം ചെയ്യുമ്പോൾ, 2025-ൽ അക്രമ സംഭവങ്ങളിൽ 145.6% എന്ന ഞെട്ടിക്കുന്ന വർധനവാണുണ്ടായത്.

കാനഡയുടെ വിവിധ ഭാഗങ്ങളിൽ വിദ്വേഷ സംഭവങ്ങളുടെ എണ്ണത്തിൽ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണ്. ഒന്റാറിയോ, പ്രയറീസ്, അറ്റ്‌ലാന്റിക് കാനഡ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ അക്രമ സംഭവങ്ങളിൽ വൻ വർധനവുണ്ടായി.

എന്നാൽ ക്യൂബെക് ആൽബർട്ട എന്നീ പ്രവിശ്യകളിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങളിൽ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്.

Tags

Share this story

From Around the Web