മതം ഒരു മൂല്യമാണെന്ന് തിരിച്ചറിയുന്നതാണ് മതാന്തര സംഭാഷണത്തിന്റെ അടിസ്ഥാനം: ലെയോ പാപ്പാ

വ്യക്തിപരമായ ജീവിതത്തിലും, സാമൂഹിക മണ്ഡലത്തിലും മതം ഒരു മൂല്യമാണെന്ന് തിരിച്ചറിയുന്നതാണ് മതാന്തര സംഭാഷണത്തിനായുള്ള അടിസ്ഥാനമെന്നും, മതമെന്ന വാക്കുതന്നെ ബന്ധത്തെ അടിവരയിടുന്നുവെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
അതിനാല്‍ മതപരമായ മാനം വളര്‍ത്തിയെടുക്കുമ്പോള്‍, പരസ്പര ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും കുടുംബത്തിലും സമൂഹത്തിലും പരസ്പര്യത്തോടെ ജീവിക്കാന്‍ തകക്കവിധംആളുകളെ രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
സംവാദത്തിന്റെ ആളുകള്‍ ആകുക എന്നതിനര്‍ത്ഥം, സുവിശേഷത്തിലും അതില്‍ നിന്ന് ഉത്ഭവിക്കുന്ന മൂല്യങ്ങളിലും ഉറച്ചുനില്‍ക്കുകയും, അതേ സമയം മറ്റുള്ളവരുമായി തുറന്ന മനസ്സും, ശ്രദ്ധയും, കൂട്ടായ്മയും വളര്‍ത്തിയെടുക്കുക എന്നതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
എല്ലായ്‌പ്പോഴും മനുഷ്യ വ്യക്തിയെയും, അവന്റെ അന്തസ്സിനെയും, ബന്ധങ്ങളെയും, സമൂഹഘടനയെയും കേന്ദ്രസ്ഥാനത്ത് നിര്‍ത്തണമെന്നും പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു.
സംസ്‌കാരങ്ങളും മതങ്ങളും തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുക എന്നത് ക്രിസ്തീയ പ്രചോദനമുള്ള ഒരു രാഷ്ട്രീയക്കാരന്റെ സവിശേഷമായ ലക്ഷ്യമാണെന്നും, ഇതിനു സാക്ഷ്യം വഹിച്ചവര്‍ നിരവധിയാണെന്നും പാപ്പാ കൂട്ടിച്ചേത്തു.
യൂറോപ്യന്‍ പാര്‍ലമെന്റിലെ മതാന്തര സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സംഘടനയിലെ അംഗങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പരിശുദ്ധപിതാവു ഇത് പറഞ്ഞത്.