പുതുപ്പള്ളി മണ്ഡലത്തില്‍ മറ്റൊരാളെ പരിഗണിച്ചാല്‍ മാറി നില്‍ക്കാന്‍ തയ്യാര്‍; ചാണ്ടി ഉമ്മന്‍
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തയ്യാറെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. താന്‍ മാറി നില്‍ക്കാന്‍ തയ്യാറെന്ന് ചാണ്ടി ഉമ്മന്‍ നേതൃത്വത്തെ അറിയിച്ചു.
പുതുപ്പള്ളി മണ്ഡലത്തില്‍ മറ്റൊരാളെ പരിഗണിക്കുകയാണെങ്കില്‍ മാറി നില്‍ക്കാന്‍ തയ്യാറാണ്. ഇക്കാര്യം അകഇഇ ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ നേരിട്ട് അറിയിച്ചു.
അതേസമയം കോണ്‍ഗ്രസ് മെഗാ പഞ്ചായത്ത് ഈ മാസം 19 ന് കൊച്ചിയില്‍ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പരിപാടിയാണ് മെഗാ പഞ്ചായത്ത്. പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. 2026 ലെ പ്രവര്‍ത്തന കലണ്ടര്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഫെബ്രുവരിയില്‍ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സംസ്ഥാന ജാഥ നടക്കും. ജനുവരി 19ന് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന മെഗാ പഞ്ചായത്ത്
കോണ്‍ഗ്രസ് രാപകല്‍ സമരം 13 ന് നടക്കും. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരായി രാപ്പകല്‍ സമരം സംഘടിപ്പിക്കും. 13, 14 തിയതികളില്‍ ഏജീസ് ഓഫീസിന് മുന്നിലാണ് സമരം നടക്കുക.
ജനുവരി 13,14- തൊഴിലുറപ്പ് പദ്ധതി വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ ഉപരോധം ജനുവരി 23 ശബരിമല വിഷയത്തില്‍ നിയമസഭാ മാര്‍ച്ച്, 13 ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ച് നടക്കും.
ജൂനവരി 10 ന് മുന്‍പ് ബൂത്ത് തല നിശാ ക്യാമ്പ് നടക്കും. ജനുവരി 15 16 ബൂത്ത് പ്രസിഡണ്ടുമാരുടെയും ബിഎല്‍ഒ മാരുടെയും പഞ്ചായത്തില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും യോഗം നടക്കും.
ജനുവരി 17 മുതല്‍ ടകഞ ബന്ധപ്പെട്ട ഭവന സന്ദര്‍ശനങ്ങള്‍ നടക്കും. 24.25 മണ്ഡലം തല നിശ ക്യാമ്പ് നടക്കും. ഫെബ്രുവരി 1 മുതല്‍ 9 ബൂത്ത് സമ്മേളനവും നടക്കും.