റേഷന്‍ കാര്‍ഡ് തരംമാറ്റല്‍ നടപടികള്‍ക്ക് തുടക്കം; ആദായനികുതിദായകരെയും ഉയര്‍ന്ന വരുമാനക്കാരെയും ഒഴിവാക്കും?

 
ratiion card

റേഷന്‍ കാര്‍ഡ് തരംമാറ്റല്‍ നടപടികള്‍ക്ക് തുടക്കം; ആദായനികുതിദായകരെയും ഉയര്‍ന്ന വരുമാനക്കാരെയും ഒഴിവാക്കും?

സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കാര്‍ഡുകള്‍ തരംമാറ്റുന്നതിനുള്ള പരിശോധനകള്‍ സജീവമായി ആരംഭിച്ചു. മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) തുടങ്ങിയ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ആരെങ്കിലും ആദായനികുതി അടയ്ക്കുന്നവരോ നിശ്ചിത വാര്‍ഷിക വരുമാന പരിധിയില്‍ കൂടുതല്‍ ഉള്ളവരോ ആണെന്ന് കണ്ടെത്തിയാല്‍ അത്തരം കാര്‍ഡുകള്‍ പൊതുവിഭാഗമായ വെള്ളക്കാര്‍ഡിലേക്ക് മാറ്റുന്ന നടപടികളാണ് പുരോഗമിക്കുന്നത്.

ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള പാന്‍ കാര്‍ഡ് വിവരങ്ങള്‍ അടിസ്ഥാനമാക്കി സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഐ.ടി. സെല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അനര്‍ഹരെ കണ്ടെത്തിവരുന്നത്. ഇതിനായി ഭൂമി, വാഹനം, ബാങ്ക് വായ്പകള്‍, ജി.എസ്.ടി. രജിസ്‌ട്രേഷന്‍, ഇ.പി.എഫ്.ഒ തുടങ്ങിയ പത്തിലധികം വിവിധ മേഖലകളിലെ ഡേറ്റകള്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ഇത്തരത്തില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് പുനഃപരിശോധന നടത്തിയ ശേഷമാണ് കാര്‍ഡ് മാറ്റുന്നത്.


കൂടാതെ, വിവാഹിതരായവരും സര്‍ക്കാര്‍-പൊതുമേഖലാ ജോലിക്കാരും വീടുമാറി താമസിക്കുന്നവരും പലപ്പോഴും കൂട്ടുകുടുംബ റേഷന്‍ കാര്‍ഡുകള്‍ വേര്‍തിരിക്കാത്തത് കാരണം മറ്റ് അര്‍ഹരായ കുടുംബാംഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. നികുതി സമര്‍പ്പിച്ചവര്‍ ഉടന്‍ തന്നെ കാര്‍ഡ് വേര്‍തിരിച്ച് മറ്റുള്ളവരുടെ ആനുകൂല്യം ഉറപ്പാക്കണമെന്നും, അല്ലാത്തപക്ഷം കര്‍ശന നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Tags

Share this story

From Around the Web