ഇൻഡി​ഗോ വിമാനത്തിൽ എലി; മണിക്കൂറുകൾ നീണ്ട തിരച്ചിൽ, നട്ടം തിരിഞ്ഞ് യാത്രക്കാർ

 
Rat

കാൺപൂർ: ഇൻഡിഗോ വിമാനത്തിനുള്ളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് കാൺപുർ–ഡൽഹി ഇൻഡിഗോ വിമാനം മൂന്നു മണിക്കൂറിലധികം വൈകി. ഉച്ചയ്ക്ക് 2:55-ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്രക്കാരെല്ലാം കയറിയ ശേഷമാണ് ഒരാൾ എലിയെ കണ്ടത്. ഉടൻതന്നെ എലിയെ കണ്ട യാത്രക്കാരൻ ജീവനക്കാരെ വിവരമറിയിച്ചു

തുടർന്ന്, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. എലിയെ കണ്ടെത്താനായി ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട തിരച്ചിൽ നടത്തേണ്ടിവന്നു.

4:10-ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം വൈകുന്നേരം 6:03-നാണ് കാൺപൂരിൽനിന്ന് പുറപ്പെട്ടത്. രാത്രി 7:16-റോടെ വിമാനം ഡൽഹിയിലിറങ്ങി.

ഇക്കഴിഞ്ഞ ജൂൺ 25-ന് മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം മൂന്നു മണിക്കൂറിലധികം വൈകിയിരുന്നു. വിമാനത്തിന്റെ ചിറകിനുള്ളിൽ ഒരു കിളിക്കൂടിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായിരുന്നു കാരണം.

ഒരു യാത്രക്കാരൻ ചിറകിനടുത്ത് കമ്പുകൾ കണ്ടത് ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് വിശദമായ പരിശോധന നടത്തുകയും യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കുകയും ചെയ്യുതു.

Tags

Share this story

From Around the Web