സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി എലിപ്പനിയും മലേറിയയും ഇന്‍ഫ്‌ളുവന്‍സയും വ്യാപിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി എലിപ്പനിയും മലേറിയയും ഇന്‍ഫ്‌ളുവന്‍സയും വ്യാപിക്കുന്നു.
രണ്ടാഴ്ചയ്ക്കിടെ 71 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതില്‍ 36 രോഗികളും ഇടുക്കി ജില്ലയിലാണ്. ദേവികുളം, കട്ടപ്പന, സേനാപതി, കാഞ്ചിയാര്‍, കാമാക്ഷി, അയ്യപ്പന്‍കോവില്‍, ചിത്തിരപുരം, പള്ളിവാസല്‍, വണ്ടന്‍മേട്, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലാണിത്.
ഈവര്‍ഷം ഇതുവരെ 696 പേര്‍ക്ക് മലേറിയ ബാധിക്കുകയും മൂന്നുപേര്‍ മരിക്കുകയുംചെയ്തു. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കാസര്‍കോട്, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.
എലിപ്പനിയും വൈറല്‍ പനിയായ ഇന്‍ഫ്‌ളുവന്‍സയും ഡെങ്കിയും ബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണവും കൂടി. പ്രതിദിനം, ശരാശരി നൂറോളം പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. ലക്ഷണങ്ങളോടെ ഈ മാസം ചികിത്സതേടിയ 2677 പേരില്‍ 902 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ചു.
ഈവര്‍ഷം ഇതുവരെ ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് 83 പേര്‍ മരിച്ചു. എലിപ്പനി പിടിപെട്ട് 73 പേരും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 43 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 33 പേരും മരിച്ചു.