റാപ്പിഡോ ബൈക്ക് ടാക്‌സി അപകടം; കുടുംബത്തിന് സഹായം നല്‍കുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

 
rapido



ബെംഗളൂരുവില്‍ റാപ്പിഡോ ഡ്രൈവറുടെ അശ്രദ്ധയെ തുടര്‍ന്ന് മലയാളി യുവതിയുടെ ശരീരത്തിലൂടെ ട്രാക്ടര്‍ കയറിയിറങ്ങിയ സംഭവത്തില്‍, കുടുംബത്തിന് സഹായം നല്‍കുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല. 20 ലക്ഷത്തില്‍ അധികം രൂപ ചികിത്സക്ക് ചിലവായെന്നും റാപ്പിഡോ കമ്പനി അധികൃതര്‍ ഇതുവരെ ബന്ധപ്പെട്ടില്ലെന്നും പരുക്കേറ്റ സാനി കൃഷ്ണയുടെ സഹോദരന്‍ ദിപുല്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് അപകടമുണ്ടായത്.


യുവതിയുടെ കുടുംബത്തിന് ഒരു രൂപ പോലും കമ്പനി ധനസഹായം നല്‍കിയില്ല. കമ്പനി അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കമ്പനി അധികൃതര്‍ ഫോണില്‍ പോലും വിളിച്ചില്ലെന്നും സഹോദരന്‍ ദിപുല്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി സാനി കൃഷ്ണന്റെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ യുവതിയുടെ 12 വാരിയെല്ലുകള്‍ പൊട്ടി. കരള്‍, വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.


മൂന്ന് മാസം റെസ്റ്റാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ചുണ്ട് അടക്കം മുറിഞ്ഞുപോയി. പിന്നീട് പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. നിലവില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടന്നു. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web