ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ പാസ്വേഡ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; നിര്‍ണ്ണായക നീക്കം
 

 
rahul

പാസ്വേഡ് നല്‍കാന്‍ രാഹുല്‍ ബാധ്യസ്ഥനാണെന്നും, അല്ലാത്തപക്ഷം അതിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു.


കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പിടിച്ചെടുത്ത ഫോണുകളുടെ പാസ്വേഡ് രാഹുല്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

പാസ്വേഡ് നല്‍കണമെന്ന നിര്‍ദ്ദേശത്തിനെതിരെ രാഹുല്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയത്.

പാസ്വേഡ് നല്‍കാന്‍ രാഹുല്‍ ബാധ്യസ്ഥനാണെന്നും, അല്ലാത്തപക്ഷം അതിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

 ഇക്കാര്യത്തില്‍ ഭരണഘടനാ പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയോഗിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. 

തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് രാഹുലിന്റെ രണ്ട് ഫോണുകള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

Tags

Share this story

From Around the Web