രമ്യ ഹരിദാസ് ഇന്ന് കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ സാധ്യത; കെ പി സി സി ഭാരവാഹി യോഗത്തിന് മുന്‍പായി അന്വേഷണ സമിതിയ്ക്ക് മുന്നില്‍ ഹാജരാകുമെന്ന് സൂചന.
തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യാങ്കളിയില്‍ രമ്യാ ഹരിദാസ് എംഎല്‍എ ഇന്ന് കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായേക്കും. ഉച്ചയോടെ ഇന്ദിരാഭവനില്‍ എത്തി നടന്ന സംഭവങ്ങള്‍ വിശദീകരിക്കും.
കയ്യാങ്കളി അന്വേഷിക്കാനായി കെ പി സി സി അധ്യക്ഷന്‍ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ എംഎം ഹസന്‍ അധ്യക്ഷനായ അന്വേഷണ സമിതിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ രമ്യ ഹരിദാസ് തയ്യാറായിരുന്നില്ല. നാളെ നടക്കുന്ന കെ പി സി സി ഭാരവാഹി യോഗത്തിന് മുന്‍പായി തന്നെ രമ്യ ഹരിദാസ് അന്വേഷണ സമിതിയ്ക്ക് മുന്നില്‍ ഹാജരായി സംഭവങ്ങള്‍ വിശദീകരിക്കുമെന്നാണ് സൂചന.

പ്രാദേശിക കോണ്‍ഗ്രസ് നേതാവായ പാളയം പ്രദീപിനെ എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫാക്കാനുള്ള നീക്കത്തിനെതിരെയും പാര്‍ട്ടി നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നീക്കം ശരിയായില്ലെന്നും ഇത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സംസ്ഥാന നേതൃത്വം എംഎല്‍എയെ അറിയിച്ചു.
പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഈ നിയമനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കെപിസിസി ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരിക്കും പാര്‍ട്ടി ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.