സര്‍ക്കാര്‍ തലത്തില്‍ റമ്പൂട്ടാന്‍ സംഭരണം നടത്തണം;
വിലത്തകർച്ചയ്ക്കു പിന്നാലെ ആവശ്യവുമായി കർഷകർ

 
2334

കോട്ടയം: സര്‍ക്കാര്‍ തലത്തില്‍ റമ്പൂട്ടാന്‍ സംഭരണം നടത്തണം,

വിലത്തകർച്ചയ്ക്കു പിന്നാലെ ആവശ്യവുമായി കർഷകർ. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടുകയും നേരിട്ട് സംഭരിക്കുകയും ചെയ്താല്‍ ന്യായവില ഉറപ്പാക്കാനാകുമെന്നു കര്‍ഷകര്‍ പറയുന്നു. 

റബറിൻ്റെ വില തകർച്ചയ്ക്കു പിന്നാലെ റബർ വെട്ടിമാറ്റി റമ്പൂട്ടാൻ നട്ട കർഷകരാണ് ഇപ്പോൾ പ്രതിസന്ധിയിലായത്. 

നിലവില്‍ വിപണിയില്‍ കിലോയ്ക്ക് ഏകദേശം 200 മുതല്‍ 300 രൂപ വരെയാണ് ചില്ലറ വില്‍പ്പന. എന്നാല്‍ കൃഷിക്കാര്‍ക്ക് 80 മുതൽ 90 രൂപ മാത്രമെ കിട്ടുന്നുള്ളു. ഇക്കുറി വിപണിയില്‍ റമ്പൂട്ടാന്‍ കച്ചവടക്കാര്‍ കുറഞ്ഞതും കാലാവസ്ഥ പ്രശ്നവുമാണ് വിലയിടിവിന് കാരണമായത്.

പഴങ്ങള്‍ പറിച്ച് കഴിഞ്ഞ് കൂടുതല്‍ ദിവസം കളര്‍ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കുവാനുള്ള സൗകര്യക്കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മുന്‍കാലങ്ങളില്‍ റമ്പൂട്ടാന്‍ കായ്ച്ച് തുടങ്ങി സീസണ്‍ ആരംഭിക്കുമ്പോള്‍ തന്നെ കച്ചവടക്കാര്‍ എത്തി വിലയുറപ്പിച്ച് അഡ്വാന്‍സ് നല്‍കി, 

ചെടികളില്‍ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങള്‍ പറിച്ച് പോകുന്നത് പതിവായിരുന്നു. എന്നാല്‍ ഇക്കുറി അത്തരം കച്ചവടക്കാര്‍ കുറവാണ്. എടുക്കാൻ എത്തുന്നവരാകട്ടേ വില താഴ്ത്തി പറയുന്നു. നഷ്‌ടം ഒഴിവാക്കാൻ കിട്ടുന്ന വിലയ്ക്കു വിറ്റൊഴിവാക്കാനാണ് കർഷകർ ശ്രമിക്കുന്നതും. നിരാശരായി കൃഷിയിൽ നിന്നു പിൻമാറിയവരു മുണ്ട്. 

ഇതോടെയാണ് സര്‍ക്കാര്‍ തലത്തില്‍ റമ്പൂട്ടാന്‍ സംഭരണം നടത്തണമെന്നു കർഷകർ ആവശ്യപ്പെടുന്നത്.

Tags

Share this story

From Around the Web