മന്ത്രി ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍. ഗവര്‍ണ്ണര്‍ വേദിയിലിരിക്കേ മന്ത്രി ഇറങ്ങിപോയത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് രാജ്ഭവന്‍ കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണ്ണറെ അപമാനിച്ചെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.
മന്ത്രി വി. ശിവന്‍കുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ ആശങ്കയോടെയാണ് കാണുന്നത്. ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. മന്ത്രിയുടെയും ഗവര്‍ണറുടെയും കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ഇങ്ങനെ പറഞ്ഞത്. ഇത് വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പരിപാടിക്ക് എത്തിയത്. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാഷ്ട്രീയ ബിംബങ്ങള്‍ അംഗീകരിക്കില്ലെന്ന് മന്ത്രി പിന്നീട് പറഞ്ഞു. കാര്യപരിപാടിയില്‍ പുഷ്പാര്‍ച്ചന ഉണ്ടായിരുന്നില്ല. ഗവര്‍ണര്‍ അഹങ്കാരത്തോടെ നിലാപാട് എടുത്തെന്നും മന്ത്രി പറഞ്ഞു.